കാക്കനാട് : കാക്കനാട് സൻസ്കാര സ്കൂളിൽ മൂന്നുദിവസമായി നടന്ന സിബിഎസ്ഇ ക്ലസ്റ്റർ XI ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ആവേശ കൊടിയിറക്കം.കേരളത്തിലെ ഏഴു ജില്ലകളിൽ നിന്നായി 500ലധികം കായിക പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരയ്ക്കാനായി എത്തിയത്.
ബഹു.വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ചടങ്ങിൽ മുഖ്യാതിഥിയായി. ശ്രീ.ജോർജ് അലക്സാണ്ടർ മുത്തൂറ്റ്(മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ),ഡോ.നീലകണ്ഠൻ പി.സി(പ്രിൻസിപ്പൾ, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി &സയൻസ്) ഡോ.ചിക്കുഎബ്രഹാം (വൈസ് പ്രിൻസിപ്പൾ , മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി &സയൻസ്), ഡോ.സ്വാമിനാഥൻ കൃഷ്ണൻ(സൻസ്കാര സ്കൂൾ പ്രിൻസിപ്പൾ), ശ്രീമതി.ആനി ഡേവിഡ് (സിബിഎസ്ഇ ഒബ്സർവർ),ശ്രീ.കോശി തോമസ്(സിഎഒ സൻസ്കാര സ്കൂൾ) എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വ്യത്യസ്ത കാറ്റഗറികളായി നടന്ന ആവേശ പോരാട്ടത്തിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഭവൻസ് വരുണ വിദ്യാലയ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ എന്നിവർ ചാമ്പ്യന്മാരും തൃപ്പൂണിത്തുറ ചോയ്സ്,തിരുവനന്തപുരം കാർമൽ എന്നീ സ്കൂളുകൾ റണ്ണേഴ്സപ്പും ആയി.അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ഗുഡ് ഷെപ്പേർഡ് സ്കൂൾ എന്നിവർ ചാമ്പ്യന്മാരും തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ,തൃപ്പൂണിത്തുറ ചിന്മയ, എന്നീ സ്കൂളുകൾ റണ്ണേഴ്സപ്പും ആയി.അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ എസ്ഡിവി ഇ എം എച്ച് എസ് സ്കൂൾ എന്നിവർ ചാമ്പ്യന്മാരും കോട്ടയം ലിസിയക്സ്,തൃപ്പൂണിത്തുറ ചോയ്സ് എന്നീ സ്കൂളുകൾ റണ്ണേഴ്സപ്പും ആയി.








